അല്‍ ഇസ്വ്‌ലാഹ് 2013 നവം. ലക്കത്തില്‍ ബഷീര്‍ സലഫി പൂളപ്പൊയില്‍ ഇങ്ങനെ വെല്ലുവിളിച്ചുകണ്ടു. “യാഇബാദല്ലാഹീ എന്ന ദുര്‍ബ്ബല ഹദീഥിന്റെ ആശയം സംബന്ധിച്ചും ജിന്നിനോടുള്ള ഇസ്‌തിആനത്ത് സംബന്ധിച്ചുമുള്ള വിവാദങ്ങള്‍ക്കിടയില്‍ കേരളത്തിലെ മുജാഹിദുകള്‍ക്കിടയില്‍ രൂപപ്പെട്ട രണ്ട് വീക്ഷണങ്ങളില്‍ ഒന്ന് ലോകസലഫീ പണ്‌ഡിതന്‍മാര്‍ അംഗീകരിച്ച നിലപാടാണെന്നും രണ്ടാമത്തേത് കേരളത്തിലെ സംഘടനാവാദികളായ ചുരുക്കം ചിലയാളുകളില്‍ മാത്രം പരിമിതമായ വാദമാണെന്നും അന്ന് `ഇസ്‌ലാഹ്’ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ അവകാശവാദം വസ്‌തുതാപരമാണോ അല്ലേ എന്നു പറയേണ്ട ബാധ്യത പന്നൂരിനുണ്ടായിരുന്നു. എന്നാല്‍ തൊട്ടാല്‍ പൊള്ളുമെന്നു ഭയമുള്ളതുകൊണ്ടായിരിക്കണം അദ്ദേഹത്തിന് യാതൊരനക്കവും കാണുന്നില്ല. ജിന്ന് വാദികളെന്ന് പന്നൂരാദികള്‍ ആക്ഷേപിക്കുന്നയാളുകള്‍ക്ക് തര്‍ക്കവിഷയത്തില്‍ ലോകസലഫീ പണ്‌ഡിതന്‍മാര്‍ക്കും പണ്‌ഡിതസംഘടനകള്‍ക്കുമൊന്നുമില്ലാത്ത ഏതെങ്കിലും പുതിയ വീക്ഷണമുണ്ടെന്ന് തെളിയിക്കാന്‍ പന്നൂരാദികള്‍ക്ക് ലോകാവസാനം വരെ സാധ്യമല്ല’ (അല്‍ ഇസ്വ്‌ലാഹ് 2013 നവം.)
വെല്ലുവിളി പന്നൂരാദികളോടായതിനാല്‍ ആ നിലകളില്‍പ്പെട്ട ആര്‍ക്കും പ്രതികരിക്കാമല്ലോ. അതാണീ കുറിപ്പിന്റെ പ്രേരകം. പ്രതികരണത്തിന് ക്വിയാമത്തുനാള്‍ വരെ കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. കാരണം എന്റെ കൈയില്‍ യാഇബാദല്ലാഹീ അഈനൂനീ, വിവാദങ്ങളും വസ്‌തുതകളും’ എന്ന ബഷീര്‍ സലഫിയുടെ തന്നെ ഒരു കൊച്ചുപുസ്‌തകമുണ്ട്. ഹദീഥിന്റെ ദൗര്‍ബല്യങ്ങള്‍ വ്യക്തമാക്കിയ അദ്ദേഹം അതിലെ ആശയത്തെ ഏഴു പോയന്റുകളില്‍ ഒതുക്കിയിരിക്കുന്നു. മരണപ്പെട്ടവരോടുള്ള ഇസ്‌തിഗാസക്ക് അതിനെ തെളിവാക്കുന്നവരെ ഖണ്‌ഡിക്കുന്ന സലഫി പണ്‌ഡിതന്‍മാരുടെ വിശകലനങ്ങളില്‍ നിന്നു ലഭിക്കുന്ന സംക്ഷിപ്‌ത ആശയമായി അദ്ദേഹം അവതരിപ്പിക്കുന്നത് കാണുക. “മരുഭൂമിയില്‍ ഒറ്റപ്പെട്ട് വഴിതെറ്റി പ്രയാസത്തിലായ ഒരാള്‍ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണമേ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാല്‍ ആ വിളിയില്‍ ശിര്‍ക്ക് അഥവാ ബഹുദൈവത്വമില്ല. കാരണം ഹദീഥിന്റെ സ്വിഹ്‌ഹത്തി(സ്വീകാര്യതി)നെക്കുറിച്ച് ബോധ്യമില്ലാത്ത ഒരാള്‍ അങ്ങനെ വിളിച്ചു പറയുമ്പോള്‍ അയാള്‍ കരുതുന്നത് അപ്രകാരം വിളിച്ചു പറയാന്‍ നിര്‍ദേശിച്ചത് റസൂലാണ് എന്നാണ്. അതുകൊണ്ടാണ് ചില പണ്‌ഡിതന്‍മാര്‍ യാഇബാദല്ലാഹീ അഈനൂനീ എന്നതിനെ ദിക്‌റിന്റെ ഭാഗമായി ഗണിക്കാന്‍ കാരണം.” (പേ. 15)
ഇത് ലോകസലഫീ പണ്‌ഡിതന്‍മാരുടെ അഭിപ്രായമാണെന്ന് ബഷീര്‍ സലഫി സമ്മതിച്ചിരിക്കെ അദ്ദേഹം സെല്‍ഫ് ഗോള്‍ അടിച്ച് പന്നൂരാദികളെ ജയിപ്പിച്ചിരിക്കയാണ്. ഹദീഥിന്റെ ദുര്‍ബ്ബലത ബോധ്യപ്പെട്ട പന്നൂരാദികള്‍ക്ക് അത് ശിര്‍ക്കാണെന്ന് പറയാം എന്നല്ലേ പുസ്‌തകക്കാരന്റെ നിബന്ധന തെളിയിക്കുന്നത്. ഇരുപക്ഷത്തുള്ളവര്‍ക്കും അത് ദുര്‍ബല ഹദീഥാണെന്നറിയാം. ഹദീഥിന്റെ സ്വീകാര്യത ബോധ്യപ്പെടാത്ത ആള്‍ക്ക് അത് റസൂലിന്റെ നിര്‍ദേശമാണെന്ന് വിചാരിക്കാന്‍ പാടില്ല എന്ന് ബഷീര്‍ സലഫി സമ്മതിക്കുമ്പോള്‍ അത് ദിക്‌റാണെന്ന് കരുതാതെ ശിര്‍ക്കാണ് .. അംഗീകാരം ലഭിച്ചല്ലോ. ആരോ പറഞ്ഞ കാര്യം മതത്തില്‍ തെളിവല്ലല്ലോ (ഇത് വിശദമാക്കിയതിനല്ലേ പോത്ത് ചത്തിട്ടില്ല, പരിക്ക് പറ്റിയിട്ടേയുള്ളൂ’ എന്ന് അല്‍ ഇസ്വ്‌ലാഹ് എഴുതിയത്?)
ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിലെപ്പോലെയുള്ളവരെ പന്നൂരാദികള്‍ മുശ്‌രിക്കുകളാക്കി എന്ന അല്‍ ഇസ്വ്‌ലാഹിന്റെ നിലവിളിയും ഇതോടെ അപ്രസക്തമായി. അവര്‍ക്കത് സ്വഹീഹാണെന്നു തോന്നിയിരിക്കാം. നമുക്കത് ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടതിന്റെ പേരില്‍ അത് ശിര്‍ക്കാണെന്ന് പറയുന്നതുകൊണ്ട് ഇമാം അഹ്‌മദ്‌ബ്‌നു ഹംബലിനെയും മറ്റും മുശ്‌രിക്കുകളാക്കലല്ല അത് എന്ന് വിചിന്തനം വാരിക പറഞ്ഞതിന്ന് ഇതോടെ ബഷീര്‍ സലഫിയുടെ കൂടി അംഗീകാരമായി. ബോധപൂര്‍വമല്ലെങ്കിലും ശിര്‍ക്കാരോപകര്‍ എന്ന് വിചിന്തനക്കാരെ കുറ്റപ്പെടുത്തിയത് തെറ്റായിപ്പോയെന്നാണ് ബഷീര്‍ സലഫിയുടെ വരികളില്‍ നിന്ന് തെളിയുന്നത്. തനിക്കും കൂട്ടര്‍ക്കും ഈ വിഷയത്തില്‍ പുതിയ വാദമില്ലെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന ബഷീര്‍ സലഫിയുടെ വെല്ലുവിളി സ്വന്തം വരികളെക്കുറിച്ചും നേതാവിന്റെ ശബ്‌ദരേഖയെക്കുറിച്ചും മറവി പറ്റിയതുകൊണ്ടാണ്. പുഴയില്‍ വീണവന്‍ കരയിലെ ജിന്നിനോട് സഹായംതേടല്‍ ശിര്‍ക്കല്ല എന്ന് സക്കരിയ്യാ സ്വലാഹി പറഞ്ഞത് മരുഭൂമിയില്‍ ഒറ്റപ്പെട്ടവന്റെ വിളിയില്‍ നിന്ന് വ്യത്യസ്‌തമായ പുതിയ ഒരു ഈമാനാണ്. മനുഷ്യന്റെ പരിസരത്തുള്ള ജിന്നിനോട് അതിന്ന് ചെയ്യാന്‍ കഴിയുന്ന സഹായം ചോദിച്ചതില്‍ ശിര്‍ക്കാവില്ല എന്ന് 2012 ഡിസം. ലക്കം അല്‍ ഇസ്വ്‌ലാഹില്‍ ബഷീര്‍ സലഫി എഴുതിയത് `യാഇബാദല്ലാഹി’ എന്ന മരുഭൂമിയിലെ വിളിയല്ലല്ലോ. അതോടെ രണ്ടാം വെല്ലുവിളിക്കും ക്വിയാമത്തുനാള്‍വരെ ആയുസ്സ് നീണ്ടില്ല.
പകല്‍വെളിച്ചത്തില്‍ വിജനപ്രദേശത്തുവെച്ച് ജിന്നിനെക്കൂടിയുദ്ദേശിച്ച് അല്ലാഹുവിന്റെ അടിമകളേ എന്നു വിളിച്ചാല്‍ അതില്‍ അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായാര്‍ഥനയില്ല എന്ന അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ കുറിപ്പ് `തശ്‌വീശുകള്‍’ ഉണ്ടാക്കിയിരിക്കാം എന്ന് ബഷീര്‍ സലഫി പേജ് 19ല്‍ പറയുന്നു. പകല്‍വെളിച്ചത്തിനു മുമ്പ് രാത്രിയുടെ ഇരുളില്‍ തപ്പിത്തടയുന്നതിനെക്കുറിച്ചും അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയിട്ടുണ്ടല്ലോ. അത് അമ്പലക്കടവു ഫൈസിക്ക് മറുപടി കൊടുത്തപ്പോഴാണെന്നുള്ള ന്യായീകരണത്തിനര്‍ഥമില്ല. അങ്ങനെയൊരു പ്രശ്‌നത്തെപ്പറ്റി ഫൈസി ചോദിച്ചിട്ടില്ല. പിന്നെ ഈ കൂരിരുട്ടത്ത് ജിന്നാണെന്ന് കരതി ഒരാള്‍ കേട്ട ശബ്‌ദത്തിന്റെ ഉടമയോട് വെളിച്ചം ചോദിക്കുന്നത് എന്തിന്റെയടിസ്ഥാനത്തിലാണെന്ന് വായനക്കാര്‍ക്ക് സ്വാഭാവികമായും സംശയമുണ്ടാകാം. അതുകൊണ്ടായിരിക്കാം അത് ഈ പുസ്‌തകത്തില്‍ ചേര്‍ക്കാതിരുന്നത്.
എന്നാല്‍ `യാഇബാദല്ലാഹി വസ്‌തുതയെന്ത്? എന്ന ഫയലിന്റെ നിര്‍മ്മാതാവ് ഇത് കൊടുക്കുക മാത്രമല്ല പ്രസക്തഭാഗത്തിന് അടിവരകള്‍ നല്‍കിയിട്ടുമുണ്ട്. വെളിച്ചം ചോദിച്ചാല്‍ അത് ജിന്നിന് തരാന്‍ കഴിയുന്നതില്‍പ്പെട്ട ചോദ്യമാവുകയേ ഉള്ളു എന്ന് അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയതിന്റെയും മനുഷ്യന്റെ പരിസരത്തുള്ള ജിന്നിനോട് അതിന്റെ കഴിവില്‍പ്പെട്ടത് ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്ന് ബഷീര്‍ സലഫി എഴതിയതിന്റെയും നടുവില്‍ നിന്നാണ് പന്നൂര്‍ മെഴുകുതിരിയെടുത്തത്. അത് കത്തിക്കേണ്ടതുപോലെ കത്തിച്ചു. ബഷീര്‍ സലഫിക്കു പൊളളലേല്‍ക്കുകയും ചെയ്‌തു.
No comments:
Post a Comment