അല്‍ ഇസ്വ്‌ലാഹ് മാസികയില്‍ എഴുതുന്നു: “സലഫീ മന്‍ഹജ് എന്ന വേലിക്കെട്ടിനുള്ളിലേക്ക് കപ്പ കട്ടുതിന്നാന്‍ കയറിയ ചില തുരപ്പനെലികളെ പുകച്ചു പുറത്തു ചാടിക്കുന്ന ചെറിയൊരു ഇടവേള മാത്രമേ കാന്തപുരത്തിനും അനുയായികള്‍ക്കും ഞങ്ങള്‍ തന്നിട്ടുള്ളൂ.” (2013 സെപ്‌തംബര്‍ പുറം 7). ഇവിടെ തുരപ്പനെലികളായും സലഫീ മന്‍ഹജിന് വിരുദ്ധരായും വിശേഷിപ്പിച്ചത് ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത് പച്ചയായ ശിര്‍ക്കാണെന്ന സത്യം അംഗീകരിക്കുന്ന മുവഹ്‌ഹിദുകളെ പറ്റിയാണ്. ഹയ്യും ഹാളിറും ഖാദിറുമാണെന്ന്, വിളിക്കുന്നവന്‍ സങ്കല്‍പിക്കുന്ന ജിന്നുകളോടും മലക്കുകളോടും മേല്‍പറഞ്ഞ പ്രയാസഘട്ടത്തില്‍ വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ലെന്ന് പച്ചയായി എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പിഴച്ച കക്ഷികളാണ് അല്‍ ഇസ്വ്‌ലാഹ് മാസികയിലെ മേല്‍പറഞ്ഞ വിമര്‍ശകര്‍.
നമ്മോടൊപ്പം സ്ഥലത്തുള്ളവരാണ് നന്മ തിന്മകള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ എന്ന് നാം മനസ്സിലാക്കിയല്ലോ? വിപത്തിന്റെ ഘട്ടത്തില്‍ മുന്നിലൂടെയും പിന്നിലൂടെയും തുടരെതുടരെ വന്നുകൊണ്ടിരിക്കുന്ന മലക്കുകള്‍ ഉണ്ടെന്ന് സക്കരിയ്യ തന്നെ എഴുതുന്നു. (ഇസ്വ്‌ലാഹ് 2006 ഡിസംബര്‍) ഇപ്രകാരം തന്നെ ആത്മാവിനെ പിടിക്കാന്‍ വരുന്ന മലക്കുകള്‍ ആ സമയത്ത് നമ്മോടൊപ്പമുണ്ടാകുമെന്നും നാം മനസ്സിലാക്കി. ക്വരീനായ ഒരു ജിന്നും മലക്കും എല്ലായ്‌പ്പോഴും നമ്മോടൊപ്പമുണ്ട്. ജിന്നുവാദികളുടെ പുതിയ തൗഹീദ് പ്രകാരവും പിഴച്ച മന്‍ഹജ് പ്രകാരവും ഈ മലക്കുകളോടും ജിന്നുകളോടും അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയ സംബന്ധമായി ആ ഘട്ടങ്ങളില്‍ സഹായാര്‍ത്ഥന നടത്തിയാല്‍ ശിര്‍ക്കാവുകയില്ല. കാരണം ഇവര്‍ക്ക് ശിര്‍ക്ക് ശിര്‍ക്കല്ലാതിരിക്കാനുള്ള ഒരു മാനദണ്‌ഡം ജിന്നുംമലക്കും സ്ഥലത്തുണ്ടാവുക എന്നുള്ളതാണ്. അപ്പോള്‍ എന്നെ നന്മയിലേക്ക് പ്രേരിപ്പിക്കണേ എന്ന് ഖാദിറായ മലക്കിനോട് തേടിയാല്‍ ഇവര്‍ക്ക് ശിര്‍ക്കല്ല. അപകടങ്ങളില്‍നിന്ന് എന്നെ രക്ഷിക്കണേ എന്ന് ഹഫളത്തിന്റെ മലക്കുകളോട് കാവല്‍ തേടിയാല്‍ ഇവര്‍ക്ക് ശിര്‍ക്കല്ല. ആ ശിര്‍ക്കന്‍ ചിന്താഗതികളെ തൗഹീദീ ആദര്‍ശമായും സലഫീ മന്‍ഹജായും അവതരിപ്പിക്കുന്ന ജിന്നുവാദികള്‍ മുസ്‌ലിം ജനസാമാന്യത്തിന്റെ താഴെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി തന്നേ തീരൂ.
1. യാ ഇബാദല്ലാഹി അഗീനൂനീ എന്നും മറ്റും പറയുന്ന വാറോലയുടെ അടിസ്ഥാനത്തില്‍ ചില പണ്‌ഡിതന്മാര്‍ അമല്‍ ചെയ്‌തു എന്ന് പറഞ്ഞാണല്ലോ അങ്ങനെ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത് ശിര്‍ക്കല്ലെന്ന് നിങ്ങള്‍ പറയുന്നത്. വാറോലകളുടെ മറപിടിച്ചു ചെയ്യുന്ന അമലുകള്‍ മതത്തില്‍ ഒരു കാര്യം ശിര്‍ക്കല്ല എന്ന നിയമം പറയാന്‍ തെളിവാക്കുന്നത് ഏത് സലഫീ മന്‍ഹജാണ്?
2. സ്വഹാബികളും താബിഉകളും വാറോലകളുടെ അടിസ്ഥാനത്തില്‍ മതകാര്യങ്ങള്‍ മനസ്സിലാക്കിയ ഒരു മന്‍ഹജ് നിങ്ങള്‍ക്ക് കാണിക്കാന്‍ കഴിയുമോ?
3. സലഫീ മന്‍ഹജ് പ്രകാരം നമുക്ക്‌മതത്തിലെ അടിസ്ഥാന വിഷയമായ തൗഹീദും ശിര്‍ക്കും മനസ്സിലാക്കാന്‍ വാറോലകളും അതിന്റെ അടിസ്ഥാനത്തില്‍ പണ്‌ഡിതന്മാര്‍ ചെയ്‌ത അമലുകളും മതിയോ?
4. സലഫീ മന്‍ഹജ് പ്രകാരം ഏതെങ്കിലും ഒരു പണ്‌ഡിതന്‍ ളഈഫായ ഹദീഥ് സ്വഹീഹാണെന്ന് തെറ്റുധരിച്ചാല്‍ മതത്തില്‍ അത് സ്വീകാര്യമായി പരിഗണിക്കുമോ? അവരുടെ തെറ്റായ ധാരണകളും മറ്റും മതകാര്യങ്ങള്‍ക്ക് തെളിവാക്കുന്നതാണോ സലഫീ മന്‍ഹജ്?
5. ജിന്നുകളോടും മലക്കുകളോടും സ്ഥലത്തുണ്ടെന്നും ഖാദിറാണെന്നും സങ്കല്‍പിച്ചു സഹായം തേടുന്നത് ശിര്‍ക്കാണെന്നും അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ എന്നും പറയുന്ന മുവഹ്‌ഹിദുകളെ തുരപ്പനെലികളായും അത് തൗഹീദിന് വിരുദ്ധമല്ലാതാക്കുന്ന ജിന്നുവാദികളെ തൗഹീദിന്റെ വക്താക്കളായും കാണുന്നത് ഏത് പ്രമാണവും മന്‍ഹജും അനുസരിച്ചാണ്?
6. മനുഷ്യാതീതരും അവര്‍ക്ക് അദൃശ്യരും അഭൗതികരുമായ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത് ശിര്‍ക്കാണെന്ന വാദത്തെ ഖണ്‌ഡിച്ചു വസീലത്തുശ്ശിര്‍ക്കാണെന്ന് പറഞ്ഞാല്‍ സലഫീ മന്‍ഹജു പ്രകാരം ശിര്‍ക്കല്ലെന്നു തന്നെയല്ലേ അതിന്റെ പച്ചയായ അര്‍ത്ഥം? ഇങ്ങിനെ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ ശിര്‍ക്കല്ലെന്ന് പറയാന്‍ തെളിവായി കോട്ടക്കല്‍ കോഴിച്ചെനയില്‍ വെച്ച് ഫൈസല്‍ മുസ്‌ല്യാര്‍ ഓതിയ തെളിവാണല്ലോ സൂറഃ അന്‍ആം 128-ാമത്തെ വാക്യം? സലഫികളുടെ ഏത് മന്‍ഹജിലാണ് ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ല എന്നതിന് തെളിവായി ഈ ആയത്തുള്ളത്? സലഫുസ്സ്വാലിഹുകളില്‍ ആരാണ് ജിന്നുകളേയും മലക്കുകളേയും യാ ഇബാദല്ലാഹി അഗീസൂനീ എന്ന് വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ലെന്നതിന് തെളിവായി ഈ ആയത്തോതിയത്?
7. അന്‍ആം 128-ാം വാക്യത്തില്‍ പറയുന്നത് മനുഷ്യരെ വഴിതെറ്റിക്കുന്ന പിശാചുക്കളെ പറ്റിയാണല്ലോ? ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത് ശിര്‍ക്കാവുകയില്ല എന്നതിന് അല്ലാഹു ശപിച്ച പിശാചുക്കളെ തെളിവായി കൊണ്ടുവന്നത് സലഫീ മന്‍ഹജോ അതോ ജിന്നുവാദികള്‍ പുതുതായി മെനഞ്ഞുണ്ടാക്കിയ പൈശാചിക മന്‍ഹജോ?
8. ജിന്ന്, മലക്ക്, അവരുടെ കഴിവ്, പ്രവൃത്തി എന്നിവയെല്ലാം മനുഷ്യരായ നമുക്ക് അദൃശ്യവും വിശ്വാസവുമാണെന്ന് പറഞ്ഞല്ലോ? വിശ്വാസകാര്യങ്ങളില്‍ ക്വുര്‍ആനും സുന്നത്തുമല്ലാതെ പണ്‌ഡിതന്മാരുടെ അനുമാനങ്ങള്‍ തെളിവാക്കുന്നതും അതനുസരിച്ച് മതനിയമങ്ങള്‍ പറയുന്നതും സലഫികളുടെ മന്‍ഹജോ അതോ ജിന്നുവാദികളുടെ പൈശാചിക മന്‍ഹജോ?
9. ഇത് സംബന്ധമായി ജിന്നുവാദികള്‍ പറയുന്ന വിശ്വാസത്തിനും ശിര്‍ക്കല്ലെന്ന മതനിയമത്തിനും വിശുദ്ധ ക്വുര്‍ആനില്‍നിന്നും സ്വഹീഹായ ഹദീഥുകളില്‍ നിന്നും തെളിവ് ചോദിക്കുമ്പോള്‍ അത് പറയാതെ അബ്‌ദുറഹ്‌മാന്‍ സലഫിയുടെയും അനസ് മൗലവിയുടെയും കായക്കൊടിയുടെയും ക്ലിപ്പുകള്‍ തെളിവായി കാണിക്കുന്നത് ഏത് സലഫീ മന്‍ഹജാണ്?
10. അബ്‌ദുറഹ്‌മാന്‍ സലഫി പറഞ്ഞത് നമ്മള്‍ സാധാരണ വിളിക്കുന്ന `മണ്ട്യെരോ വിളിയാണെന്ന് ജിന്നുവാദികള്‍ തന്നെ സമ്മതിച്ച കാര്യമാണല്ലോ? സാധാരണ നാം `മണ്ട്യെരോ’ എന്ന് വിളിക്കാറുള്ളത് ജിന്നുകളേയും മലക്കുകളേയുമാണോ അതോ മനുഷ്യരെയോ? അനസ് മൗലവിയുടേയും കായക്കൊടിയുടേയും പ്രസംഗ ക്ലിപ്പുകള്‍ ജിന്നുകളേയും മലക്കുകളേയും വിളിച്ചു തേടിയാല്‍ ശിര്‍ക്കാവുകയില്ലെന്ന മത നിയമത്തിന് തെളിവാക്കുന്നത് ഏത് സലഫീ മന്‍ഹജ് അനുസരിച്ചാണ്?
11. അനസ് മൗലവിയടക്കം ഏതൊരാളുടെയും വാക്കുകള്‍ നാം തള്ളുകയും കൊള്ളുകയും ചെയ്യുന്നതിന്റെ മാനദണ്‌ഡം വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണെന്ന സലഫീ മന്‍ഹജ് ജിന്നുവാദികള്‍ മറന്നുപോയോ? അല്ലാഹുവിന്റെ അസ്‌മാഉ വസ്സ്വിഫാത്തിലെ തൗഹീദില്‍ നവവി അടക്കമുള്ള ചില ഇമാമുകളുടെ നിലപാടിനെ വ്യതിയാനമായി ഇസ്വ്‌ലാഹ് മാസികയില്‍ ജിന്നുവാദിക്ക് എഴുതേണ്ടിവന്നത് ഏത് മന്‍ഹജ് അനുസരിച്ചായിരുന്നു?
12. നമ്മുടെ പ്രഭാഷകരുടെ ചില ക്ലിപ്പുകള്‍ തെളിവായി അവതരിപ്പിക്കുന്ന ജിന്നുവാദികള്‍ അസ്‌മാഉ വസ്സ്വിഫാത്തിലെ തൗഹീദില്‍ മുന്‍ഗാമികളായ ചില പണ്‌ഡിതരുടെ നിലപാടുകള്‍ തെളിവായി അംഗീകരിക്കാന്‍ തയ്യാറാകുമോ?
13. സത്തയിലും ഗുണവിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും അല്ലാഹു നിസ്‌തുലനാണ് എന്നതിനെ ഖണ്‌ഡിച്ചു ഗുണവിശേഷണങ്ങളില്‍ ഏകത്വം എന്ന കാര്യം തൗഹീദിന്റെ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ല എന്നൊരാള്‍ പറഞ്ഞാല്‍ ജിന്നുവാദികളുടെ മന്‍ഹജ് പ്രകാരം അത് അബദ്ധമോ സുബദ്ധമോ?
സഹായാര്‍ത്ഥനയുടെ കാര്യത്തില്‍ മനുഷ്യകഴിവ് കഴിഞ്ഞാല്‍ അതീതനും അദൃശ്യനുമായി അല്ലാഹുവോട് മാത്രം എന്ന തൗഹീദ് പറഞ്ഞിരുന്ന ജിന്നുവാദികള്‍ക്ക് അദൃശ്യരും അഭൗതികരുമായ ജിന്നുകളോടും മലക്കുകളോടും ഹയ്യും ഹാളിറും ഖാദിറുമെന്ന് സങ്കല്‍പിച്ചു വിളിച്ചുതേടുന്നത് ശിര്‍ക്കല്ലാതായി മാറിയപ്പോള്‍ ഇരുവിഭാഗം സുന്നികളും സ്വാഭാവികമായും ഇവരോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. അവയില്‍ പ്രസക്തമായ ചിലത് താഴെ കൊടുക്കാം.
1. മനുഷ്യ കഴിവുകള്‍ക്കതീതമായി ചുരത്തിലെ ആറാം വളവില്‍നിന്ന് വാഹനം നിയന്ത്രണം വിടുമ്പോള്‍ അതിലുള്ള ആളുകള്‍ മരിച്ച മഹത്തുക്കളെ സഹായത്തിന് വിളിച്ചാല്‍ ശിര്‍ക്കാകുമെന്നായിരുന്നല്ലോ ഇക്കാലമത്രയും മുജാഹിദുകള്‍ പറഞ്ഞിരുന്നത്? മനുഷ്യശക്തിക്കതീതമായി അപകടത്തില്‍പെട്ട ഈ വാഹനത്തില്‍നിന്ന് ഏതെങ്കിലും ജിന്നുവാദി ഹയ്യും ഹാളിറും ഖാദിറുമെന്ന് സങ്കല്‍പിച്ച് ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ അത് തൗഹീദിന്റെ വിളിയാണോ അതോ ശിര്‍ക്കിന്റെ വിളിയോ?
2. മേല്‍പറഞ്ഞ പ്രതിസന്ധി ഘട്ടത്തില്‍ ആ വാഹനത്തില്‍ നിന്ന് മുജാഹിദായ ഒരാള്‍ അല്ലാഹുവിനെ മാത്രം വിളിക്കുന്നു. മുജാഹിദല്ലാത്ത വ്യക്തി ഹയ്യും ഹാളിറും കൊടുത്ത കഴിവില്‍ ഖാദിറുമായ ഹഫളത്തിന്റെ മലക്കുകളേയും റക്വീബ് അതീദ് എന്നീ മലക്കുകളേയും യാ ഇബാദല്ലാഹി അഗീസൂനീ എന്നു വിളിച്ചു തേടുന്നു. ജിന്നുവാദികളുടെ മന്‍ഹജ് പ്രകാരം ഈ രണ്ട് തേട്ടങ്ങളും തൗഹീദില്‍നിന്ന് പുറത്തുപോകാത്ത വിളിയാണോ?
3. നേരത്തെ മുജാഹിദുകള്‍ ഈ അപകടഘട്ടത്തില്‍ അല്ലാഹുവിനെ വിളിക്കുന്നവനെ കുറിച്ചു മാത്രമാണല്ലോ യഥാര്‍ത്ഥ മുവഹ്‌ഹിദെന്ന് വിശേഷിപ്പിച്ചത്? ഇപ്പോള്‍ അതില്‍നിന്ന് അല്ലാഹുവിനോടല്ലാതെ ജിന്നുകളേയും മലക്കുകളേയും വിളിച്ചു സഹായമര്‍ത്ഥിക്കുന്നവനും മുവഹ്‌ഹിദാകുമോ?
4. പ്രയാസഘട്ടങ്ങളില്‍ അല്ലാഹുവിന് പുറമെ വിളിച്ചുതേടിയാല്‍ ശിര്‍ക്കായി മാറാത്ത ജിന്ന്, മലക്ക് എന്നീ അദൃശ്യ ശക്തികളെ ജിന്നുവാദികള്‍ക്ക് പുതിയതായി എവിടെനിന്ന് കിട്ടി?
5. ളഈഫായ ഹദീഥും അത് സ്വഹീഹാണെന്ന് ധരിച്ച പണ്‌ഡിതന്മാര്‍ ചെയ്‌ത അമലും അവരോടുള്ള തേട്ടം ശിര്‍ക്കാവുകയില്ല എന്നതിന് ജിന്നുവാദികള്‍ക്ക് തെളിവാകുമെങ്കില്‍ സുന്നികളായ ഞങ്ങള്‍ക്ക് എന്തുകൊണ്ട് ളഈഫിന്റെയും അമലിന്റെയും അടിസ്ഥാനത്തില്‍ മതത്തില്‍ ഇന്നിന്ന കാര്യങ്ങള്‍ ബിദ്‌ത്തും ശിര്‍ക്കുമല്ലെന്നതിന് തെളിവാക്കിക്കൂട?
യാഥാസ്ഥിതിക വിഭാഗത്തിന്റെ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലാതെ തോറ്റമ്പിയ ജിന്നുവാദികള്‍ ഇപ്പോള്‍ കാന്തപുരം വിഭാഗത്തിന് ചെറിയ ഒരു ഇടവേള കൊടുത്തു എന്നെഴുതിയത് അല്‍ ഇസ്വ്‌ലാഹ് മാത്രം വായിക്കുന്ന ജിന്നുവാദികളെ പറ്റിക്കാനേ ഉപകരിക്കൂ.
യാഥാസ്ഥിതിക വിഭാഗത്തിന്റെ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലാതെ തോറ്റമ്പിയ ജിന്നുവാദികള്‍ ഇപ്പോള്‍ കാന്തപുരം വിഭാഗത്തിന് ചെറിയ ഒരു ഇടവേള കൊടുത്തു എന്നെഴുതിയത് അല്‍ ഇസ്വ്‌ലാഹ് മാത്രം വായിക്കുന്ന ജിന്നുവാദികളെ പറ്റിക്കാനേ ഉപകരിക്കൂ.