വിവാദത്തിലെ മര്‍മം ഞാന്‍ വിചിന്തനത്തിലെഴുതിയിരുന്ന `മുബാറക് തിരൂര്‍ക്കാടിന്ന് ഒരു തുറന്ന കത്ത്’ എന്നതിന്ന് 2014 ജനു. അല്‍ ഇസ്വ്‌ലാഹില്‍ അദ്ദേഹം പ്രതികരിച്ചുകണ്ടു. മുബാറക് എഴുതിയ നീണ്ട കത്തിലെ ഒരു വിഷയത്തിന്നും പന്നൂര്‍ മറുപടി പറഞ്ഞില്ല എന്ന ബഷീര്‍ സലഫിയുടെ ആരോപണം ആവര്‍ത്തിക്കുക മാത്രമാണ് മുബാറക് ചെയ്‌തത്. എന്റെ കത്ത് എന്റെ വീട്ടില്‍ വെച്ച് ഞാനും അദ്ദേഹവുമായുണ്ടായ ഒരാദര്‍ശപ്രശ്‌നത്തെക്കുറിച്ചുള്ളതായിരുന്നുവെന്നും അദ്ദേഹത്തിന്റെ കത്തിന്നുള്ള പ്രതികരണമാണെന്ന വിദൂര സൂചനപോലും അതിലില്ലെന്നും ഞാന്‍ വിചിന്തനത്തില്‍ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ഒരുപാട് വരികള്‍ എന്നെക്കുറിച്ചെഴുതിയെങ്കിലും എന്റെ കത്തിലെ മര്‍മ്മപ്രധാനമായ കാര്യത്തെക്കുറിച്ച് മുബാറക് ഒന്നും പ്രതികരിച്ചില്ല. അദ്ദേഹം വീട്ടില്‍ വന്ന കാര്യം അബ്‌ദുല്‍അസീസ് തേങ്ങാട്ടിന്റെ ലേഖനത്തെക്കുറിച്ച് താന്‍ ഒരു പ്രതികരണമയച്ചാല്‍ പ്രസിദ്ധീകരിക്കുമോ എന്നന്വേഷിക്കാനായിരുന്നു എന്ന്. ഇപ്പോളെഴുതിയതില്‍ എനിക്ക് തര്‍ക്കമില്ല. പക്ഷേ ഞാനും സക്കരിയ്യാ സ്വലാഹിയും ജിന്നിന്റെ ഭൗതികതയും അഭൗതികതയും ചര്‍ച്ച ചെയ്‌തപ്പോള്‍ ജിന്ന് മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം എന്ന എന്റെ വാദംകേട്ട് മുബാറക് `ഇന്നാലില്ലാഹഹിചൊല്ലിയതാണ് ഞാന്‍ തുറന്ന കത്തില്‍ പ്രധാനമായി പറഞ്ഞത്. ശേഷം നടന്ന കോഴിച്ചെന സംവാദത്തില്‍ അദ്ദേഹത്തിന്റെ ചേരിയില്‍പെട്ട ഫൈസല്‍ മുസ്‌ല്യാരും എന്റെ അതേ വാദം (ജിന്ന് മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം) എന്ന് വാദിച്ചപ്പോള്‍ മുബാറക് ‘ഇന്നാലില്ലാഹി’ ചൊല്ലിയോ എന്നായിരുന്നു എന്റെ ചോദ്യം. അതിനെക്കുറിച്ച് ഒരക്ഷരം ഇദ്ദേഹം കുറിച്ചിട്ടില്ല. അതിന്ന് ഞാന്‍ വേറെ ആവശ്യത്തിന്നായിരുന്നു വന്നത് എന്നു പറയുന്നത് മറുപടിയല്ല. പള്ളിയില്‍ അടി നടക്കുമ്പോള്‍ അതില്‍ ഒരു കക്ഷിയുടെ ഭാഗം ചേര്‍ന്ന് അടിച്ചയാള്‍, പോലീസിന്റെ ചോദ്യവേളയില്‍ ഞാന്‍ നമസ്‌കരിക്കാന്‍ വന്നതായിരുന്നു എന്നു പറഞ്ഞാല്‍ രക്ഷപ്പെടുകയില്ലല്ലോ. പഴയ മദനിമാരുടെ മഹത്വം കെ.എന്‍.എം. നേതാക്കളെ ഓര്‍മപ്പെടുത്തുകയും അവരുടെ ധാര്‍മിക ബാധ്യതയെപ്പറ്റി എഴുതുകയും ചെയ്യുന്ന മദനിയും മദീനിയും കൂടിയായ താങ്കള്‍ എന്തേ ജിന്നിനെക്കുറിച്ച് ഞാന്‍ പറഞ്ഞ അഭൗതികത്തില്‍ അപകടം കാണുകയും ഫൈസല്‍ മുസ്‌ല്യാര്‍ പറഞ്ഞ അഭൗതികതയില്‍ അപകടം കാണാതിരിക്കുകയും ചെയ്യുന്നു? കോഴിച്ചെന സംവാദത്തില്‍ പറഞ്ഞ അതേ അര്‍ഥത്തിലാണ് ഞാന്‍ സക്കരിയ്യാ സ്വലാഹിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞ അഭൗതികം എന്ന് താങ്കള്‍ കേട്ടതല്ലേ? എന്റെ ഈ വരികള്‍ നിങ്ങളുടെ ചേരിയിലെ മൊത്തം ആളുകളെ ഉത്തരംമുട്ടിക്കുന്ന പ്രശ്‌നമാണ്.
താങ്കളുടെ പിതാവായ കെ. ഉമര്‍ മൗലവിയുടേയും അമാനി മൗലവിയുടേയുമെല്ലാം എഴുത്തില്‍നിന്ന് ജിന്ന് ഭൗതികമാണെന്നും അതിനാല്‍ അതിനോട് അതിന്റെ കഴിവില്‍പെട്ടത് ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്നും കാണിച്ചുതരാന്‍ പറ്റുമോ എന്നു ഞാന്‍ ചോദിച്ചതും താങ്കള്‍ ഇന്നാലില്ലാഹി ചൊല്ലിയ എന്റെ അഭൗതികവുമായി ബന്ധമുണ്ട്. അതുതന്നെയാണ് മെഴുകുതിരിയിലെ പ്രശ്‌നവും. അതിനാല്‍ കോഴിച്ചെന സംവാദത്തില്‍നിന്ന് വ്യത്യസ്‌തമായി എന്ത് അഭൗതികമാണ് എന്റെ വാദത്തിലുള്ളത് എന്നതാണ് താങ്കള്‍ പറയേണ്ടിയിരുന്നത്. അതിന്ന് താങ്കള്‍ക്ക് കഴിയുമോ? എന്റെ കത്തിനുള്ള മറുപടി ബശീര്‍ സലഫിയുടെ ലേഖനത്തിലുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടുന്ന മുബാറക്കിന് എന്റെ ഈ ചോദ്യങ്ങള്‍ക്ക് അതില്‍നിന്നും മറുപടി കാണിച്ചുതരാന്‍ കഴിയുമോ?
1. ജിന്ന് അഭൗതികമാണോ എന്ന സ്വലാഹിയുടെ ചോദ്യത്തിന്ന് അഭൗതികം എന്ന് ഞാനുത്തരം പറഞ്ഞപ്പോള്‍ താങ്കളതുകേട്ട് `ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്ന് ചൊല്ലുകയുണ്ടായി. അത്രയും വലിയ അപകടമാണ് ഞാന്‍ പറഞ്ഞത് എന്നാണല്ലോ ആ ഇസ്‌തിര്‍ജാഇന്റെ അര്‍ഥം. കോഴിച്ചെന സംവാദത്തില്‍ ഫൈസല്‍ മുസ്‌ല്യാര്‍ എഴുതിയ വ്യവസ്ഥ ഞാന്‍ പറഞ്ഞ അതേ രീതിയില്‍ `മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്’ എന്നായിരുന്നു. അതു കേട്ടപ്പോള്‍ താങ്കള്‍ ഇന്നാലില്ലാഹി ചൊല്ലിയോ?
2. `അല്ലാഹുവെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന’ എന്നാണ് ഞങ്ങളെല്ലാം വാദിക്കുന്നത് എന്ന് താങ്കള്‍ ധരിച്ചുപോയോ?
3. മലയാളത്തിലെ ഏറ്റവും വലിയ ക്വുര്‍ആന്‍ പരിഭാഷ നമ്മുടേതാണല്ലോ. 3656 പേജുള്ള ആ അമാനീ പരിഭാഷയില്‍ `ജിന്ന് ഭൗതികമാണ് അതിനാല്‍ എല്ലാ ജിന്ന് തേട്ടവും ശിര്‍ക്കല്ല’ എന്നെഴുതിയതായി (അതാണല്ലോ നിങ്ങളുടെ വാദം) താങ്കള്‍ കണ്ടിട്ടുണ്ടോ?
4. കെ. ഉമര്‍ മൗലവിയുടെയും നമ്മുടെയിടയില്‍ വിശ്വാസകാര്യങ്ങള്‍ കൂടുതലെഴുതിയ കെ.പി. മുഹമ്മദ് മൗലവി, കുഞ്ഞീദ് മദനി എന്നിവരുടെയും കൃതികളില്‍ നിങ്ങളെല്ലാം ഇപ്പോള്‍ പറയുന്ന തരത്തില്‍ ശിര്‍ക്കല്ലാത്ത ജിന്നുവിളി ശിര്‍ക്കായ ജിന്നുവിളി എന്ന വിഭജനം ഉണ്ടോ?
5. ഈ വിഭജനത്തിന് തെളിവു ചോദിച്ചപ്പോള്‍ അല്‍ ഇസ്വ്‌ലാഹ് നല്‍കിയ മറുപടി, ജിന്നിന്റെ കാര്യം അവിടെയിരിക്കട്ടെ മനുഷ്യര്‍ പരസ്‌പരം ചോദിക്കുന്ന സഹായത്തെ ശിര്‍ക്കായതും ആവാത്തതും എന്ന് നബി (സ്വ) വിഭജിച്ചിട്ടില്ലെന്നായിരുന്നു. ഇത് ഇന്നാലില്ലാഹി ചൊല്ലേണ്ട അപകടവാദമല്ലേ?
6. ജിന്നിന്ന് അതിന്റെ} പ്രകൃതത്തിന്നനുസരിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യം നാം അതിനോടാവശ്യപ്പെടുന്നത് ശിര്‍ക്കല്ല എന്ന് 2012 ഡിസംബര്‍ അല്‍ ഇസ്വ്‌ലാഹിലും കടലില്‍ മുങ്ങിത്തപ്പി മുത്തുവാരുകയും വന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ജിന്നിന്ന് ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ എന്ന് 2013 ജൂലായ് ലക്കത്തിലും എഴുതിയതോടെ `യാ ഇബാദല്ലാഹി അഗീനൂനി’ എന്ന ദുര്‍ബ്ബല ഹദീഥ് ഔട്ടായി. പകരം, ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക് ക്വുര്‍ആന്‍ തെളിവാക്കപ്പെടുന്ന ഒരപകടം വന്നു. അത് താങ്കളുടെ ശ്രദ്ധയില്‍പെട്ടോ? (വിചിന്തനം 2013 നവംബര്‍ 8) പന്നൂരിന്റെ കുത്ത് എന്ന് പരിഹസിക്കുന്ന ബശീര്‍ സലഫി ഈ ചോദ്യങ്ങള്‍ തൊട്ടിട്ടേയില്ല.
No comments:
Post a Comment